SignIn
Kerala Kaumudi Online
Wednesday, 19 August 2026 3.15 AM IST

കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകം: 13കാരി ചെറുമകളുടെ ഞെട്ടിക്കും ക്വട്ടേഷൻ

karuvatta-case
കരുവാറ്റ സംഭവം ചിത്രകാരന്റെ ഭാവനയിൽ

​​​​​ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ കൊടുത്തത് പതിമൂന്നുകാരിയായ ചെറുമകൾ. കൊല്ലപ്പെട്ട കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടിചെട്ടിയാരുടെ (65) ചെറുമകളായ എട്ടാംക്ലാസുകാരി, കാമുകനും രണ്ടാം പ്രതിയുമായ പരവൂർ സ്വദേശി പ്ളസ് ടു വിദ്യാർത്ഥി, സുഹൃത്തുക്കളായ 17 കാരായ രണ്ടുപേരുമാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനായി ആറുപവൻ സ്വർണം മോഷ്ടിക്കാനാണ് കൃത്യം നടത്തിയതെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് അറിയിച്ചു. ശിവൻകുട്ടിയുടെ മകളുടെ മകളാണ് പെൺകുട്ടി.

തനിക്ക് ഐ ഫോണും കാമുകന് ബൈക്കും വാങ്ങാനുള്ള പണം കണ്ടെത്താൻ പെൺകുട്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 10.45നും പുലർച്ചെ 1.30നും ഇടയിലായിരുന്നു സംഭവം. സംഭവശേഷം കൂട്ടുകാർക്കൊപ്പം രണ്ട് ദിവസം കഴിഞ്ഞശേഷമാണ് പെൺകുട്ടി തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയത്. തുടർന്നാണ് ശിവൻകുട്ടിയെ കാണാനില്ലെന്നും വീട് അടച്ചിട്ടിരിക്കുന്നതായും നാട്ടുകാരെ അറിയിച്ചത്. അതേസമയം ശിവൻകുട്ടി മോശമായി പെരുമാറിയതിന് പ്രതികാരം ചെയ്യണമെന്നാണ് കാമുകനോട് പറഞ്ഞെതെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റുചെയ്തത്. നാലുപേരെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.

അമ്പലപ്പുഴ സ്വദേശിയായ ശിവൻകുട്ടി വിവാഹശേഷം കൊല്ലം പരവൂരിലായിരുന്നു താമസം. പെൺകുട്ടിയുടെ പിതാവ് നേരത്തെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്നാണ് അമ്മയെ കരുവാറ്റയ്ക്ക് സമീപം മറ്രൊരു വിവാഹം ചെയ്യിപ്പിച്ചത്. രണ്ട് വർഷം മുമ്പ് ഇവർ കരുവാറ്റയിൽ വീട് നിർമ്മാണവും തുടങ്ങി. സമീപത്തെ വാടക വീട്ടിലാണ് ശിവൻകുട്ടിചെട്ടിയാരും കുടുംബവും താമസിക്കുന്നത്. പരവൂരിൽ താമസിക്കുമ്പോഴാണ് പെൺകുട്ടിയും ആൺകുട്ടികളും സൗഹൃദത്തിലായത്.

പെൺകുട്ടിയുടെ അമ്മയെ പ്രസവത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മൂമ്മ സരസ്വതിയും ഒപ്പമുണ്ട്. പിന്നാലെയാണ് പെൺകുട്ടി കൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് കാമുകനെ വിവരമറിയിച്ചു. അമ്മയുടെ ആറുപവൻ സ്വർണം സൂക്ഷിച്ചിരിക്കുന്ന അലമാരയുൾപ്പെടെ വീഡിയോകാളിലൂടെ കാണിച്ചു കൊടുത്തു.

കൊലപാതകം ലൈവായി കണ്ടിരുന്നു

പരവൂരിൽ നിന്ന് ശനിയാഴ്ച രാത്രി 8.30ന് മാവേലി എക്സ്പ്രസിലാണ് കാമുകനും സുഹൃത്തുക്കളും ഹരിപ്പാട്ടെത്തിത്. തുടർന്ന് രാത്രി 10.45ന് ഓട്ടോയിൽ ശിവൻകുട്ടിചെട്ടിയാരുടെ വീട്ടിലെത്തി. സംഘത്തിലൊരാൾ വീടിന് പിന്നിലുള്ള എക്സ്ഹോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തിലൂടെ അകത്തുകടന്ന് പിൻവാതിലിന്റെ കൊളുത്തുനീക്കി.​ മറ്റുള്ളവർ അകത്തെത്തി. ശിവൻകുട്ടി ചെറുത്തെങ്കിലും മർദ്ദിച്ച് നിലത്തിട്ടശേഷം വായിൽ തുണിതിരുകി. ഉടുമുണ്ടുൾപ്പെടെ അഴിച്ച് കൈകാലുകൾ കൂട്ടിക്കെട്ടി. കൊലപാതകം വീഡിയോ കാളിലൂടെ പെൺകുട്ടി കണ്ടു. ശ്വാസം മുട്ടലും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

സംഭവശേഷം അലമാരയിൽ നിന്ന് ആഭരണങ്ങൾ കവർന്ന സംഘം ഞായറാഴ്ച പുലർച്ചെ 1.30വരെ വീട്ടിൽ തങ്ങി. പിന്നീട് ഹരിപ്പാട് നിന്ന് മാവേലി എക്‌സ്‌പ്രസിൽ പരവൂരിലെത്തി. രണ്ട് ഗ്രാം സ്വർണം ഇടനിലക്കാരൻ മുഖേന 16,000 രൂപയ്ക്ക് ജുവലറിയിൽ വിറ്റു. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ എസ്.പി ടി.കെ. വിഷ്ണുപ്രദീപ്, കായംകുളം ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ, എസ്.ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശശികലയാണ് ശിവൻകുട്ടി ചെട്ടിയാരുടെ മറ്റൊരുമകൾ.

 കു​ട്ടി​ക്കു​റ്റ​വാ​ളി​കൾ

16​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​ ​കു​ട്ടി​ക​ളെ​ ​ ​ജു​വ​നൈ​ൽ​ ​ഹോ​മി​ൽ​ ​ത​ന്നെ​ ​പാ​ർ​പ്പിക്കും.​ 16​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ളവരുടെ ​കാ​ര്യം​ ​ജു​വ​നൈ​ൽ​ ​ജ​സ്റ്റി​സ് ​ബോ​ർ​ഡ് തീ​രു​മാ​നി​ക്കും. ​ചി​ൽ​ഡ്ര​ൻ​സ് ​കോ​ർ​ട്ടി​ന് വേ​ണ​മെ​ങ്കി​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യ​ ​വ്യ​ക്തി​യാ​യി​ ​ക​ണ​ക്കാ​ക്കി​ ​വി​ചാ​ര​ണ​ ​ന​ട​ത്താ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​യി​ലെ​ ​സ​ർ​ക്കാ​ർ​ ​സ്റ്റാ​ൻ​ഡിം​ഗ് ​കോ​ൺ​സ​ൽ​ ​അ​‌​ഡ്വ.​ ​അ​ൽ​ജോ​ ​കെ.​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.

English Summary

A 13-year-old girl has allegedly been accused of hiring her boyfriend to kill her grandfather in Karuvatta. The deceased, Sivankutty Chettiar (65) of Saraswathi Nivas, Nedungolam, Paravur, Kollam, was allegedly targeted by his granddaughter, an eighth-grade studen

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA