SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

ഉച്ചഭക്ഷണ പദ്ധതി: പ്ലസ് ടു തലത്തിലേക്ക് വ്യാപിപ്പിക്കും

aa

തിരുവനന്തപുരം: എട്ടാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രത്തെ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. വിദ്യാർഥികൾക്കുള്ള ഓണം സ്‌പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സപ്ലൈകോ വഴിയുള്ള 905 മെട്രിക് ടൺ അരി വിതരണം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വിശിഷ്ടാതിഥിയായി. പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ.എസ്. ഷിബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA