SignIn
Kerala Kaumudi Online
Monday, 28 September 2026 10.35 PM IST

നെ​ടു​മ​ങ്ങാ​ട് ​വ​ൻ​ ​തീ​പി​ടി​ത്തം​;​ ​വ​സ്ത്ര​ശാ​ല​ക​ളും സ്വ​ർ​ണ​ക്ക​ട​യും​ മൊ​ബൈ​ൽ​ഷോ​പ്പും​ ക​ത്തി​ന​ശി​ച്ചു

fire-accident-
നെ​ടു​മ​ങ്ങാ​ട്​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യിലുണ്ടായ തീപിടിത്തം

തിരുവനന്തപുരം: നെ​ടു​മ​ങ്ങാ​ട്ടെ​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യെ​ ​വി​റ​പ്പി​ച്ച് ​വ​ൻ​ ​തീ​പി​ടി​ത്തം.​ ​ര​ണ്ട് പ്ര​മു​ഖ​ ​വ​സ്ത്ര​ശാ​ല​ക​ളും​ ​സ്വ​ർ​ണ​ക്ക​ട​യും​ ​മൊ​ബൈ​ൽ​ഷോ​പ്പും​ ​ക​ത്തി​ന​ശി​ച്ചു. സംഭവത്തിൽ​ ​ആ​ള​പാ​യ​മി​ല്ല.​ 50​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യു​ടെ​ ​ന​ഷ്ടമാണ്​ ​ക​ണ​ക്കാ​ക്കു​ന്നത്.​ ​ഇ​ന്ന്​ ​വൈ​കി​ട്ട് ​ഏ​ഴോ​ടെ​യാ​ണ് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.​ ​അ​ർ​ഷാ​ദി​ന്റെ​ ​കോ​ക്ടെ​യി​ൽ​ ​എ​ന്ന​ ​ടെ​ക്സ്റ്റ​യി​ൽ​സ്,​ യ​ഹി​യ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​റോ​ജ​ ​സി​ൽ​ക്സ്,​ കു​മാ​ർ​ ​ജൂ​വ​ല​റി,​ ജി​തേ​ഷ്‌​കൃ​ഷ്ണ​യു​ടെ​ ​ജെ.​വി.​ബി​ ​മൊ​ബൈ​ൽ​സ് ​ഷോ​പ്പ് ​എ​ന്നീ​ ​ക​ട​ക​ളാ​ണ് ​ക​ത്തി​ന​ശി​ച്ച​ത്. ​ ​ക​ട​ക​ളി​ൽ​ ​ന​ല്ല​ ​തി​ര​ക്കു​ണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.

കെ​ട്ടി​ട​ങ്ങ​ളി​ൽ​ ​തീ​ ​പ​ട​രു​ന്ന​ത് ​റോ​ഡി​ൽ​ ​നി​ന്നു​ക​ണ്ട് ​ത​ടി​ച്ചു​ ​കൂ​ടി​യ​ ​നാ​ട്ടു​കാ​ർ​ ​ക​ട​ക​ളി​ലേ​ക്ക് ​പാ​ഞ്ഞെ​ത്തി​ ​ജീ​വ​ന​ക്കാ​രെ​യും​ ​മ​റ്റും​ ​പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ക്ടെ​യി​ൽ,​ ജൂ​വ​ല​റി,​ മൊ​ബൈ​ൽ​ ​ഷോ​പ്പ് ​മു​ത​ലാ​യ​വ​ ​ഒ​രു​ ​കെ​ട്ടി​ട​ത്തി​ലും​ ​റോ​ജ​ ​സി​ൽ​ക്സ് ​മ​റ്റൊ​രു​ ​കെ​ട്ടി​ട​ത്തി​ലു​മാ​ണ് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ഇ​തി​നോ​ട് ​ചേ​ർ​ന്നുള്ള​ ​അ​റ​ഫ​ ​ബി​ൽ​ഡിം​ഗി​ന്റെ​ ​താ​ഴ​ത്തെ​ ​നി​ല​യി​ലു​ണ്ടാ​യ​ ​ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ടാ​ണ് ​തീ​പി​ടി​ത്ത​ത്തി​ന് ​കാ​ര​ണം.​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി എട്ട്​ ​ അഗ്നിശമന സേനാ ​യൂ​ണി​റ്റു​ക​ൾ​ ​ഒ​ന്ന​ര​മ​ണി​ക്കൂ​ർ​ ​ക​ഠി​ന​പ്ര​യ​ത്‌​നം​ ​ന​ട​ത്തി​യാ​ണ് ​തീ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി​യ​ത്.

English Summary

A massive fire broke out in Nedumangad, Thiruvananthapuram, damaging two textile shops, a jewellery store and a mobile shop. No casualties were reported, while losses are estimated at around Rs 50 lakh. The fire erupted around 7 pm when the shops were crowded. A short circuit in the ground floor of a nearby building is suspected to have caused the blaze. Eight firefighting units battled

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMANGAD FIRE, NEDUMANGAD FIRE ACCIDENT, TEXTILE SHOP FIRE, JEWELLERY SHOP FIRE, MOBILE SHOP FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA