മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ സസ്‌പെൻഡ് ചെയ്‌തു. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലായിരുന്നു സംഭവം. തട്ടിപ്പിനിരയായ വീട്ടമ്മ പരാതി നൽകിയതിനെത്തുടർന്ന് ബാങ്ക് ജീവനക്കാരനും ഡിവൈഎഫ്‌ഐ നേതാവുമായ കെ ടി നൗഫലിനെ ബാങ്ക് സസ്‌പെൻഡ് ചെയ്‌തു. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗം കൂടിയാണ് കെ ടി നൗഫൽ.
പത്ത് മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ തട്ടിയെടുത്തത്. പെൻഷൻ തുക ലഭിക്കാത്തതിനെത്തുടർന്ന് വീട്ടമ്മ ബാങ്കിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തറിയുന്നത്. ബാങ്ക് നടത്തിയ അന്വേഷണത്തിൽ നൗഫലിന്റെ കള്ളത്തരം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ബാങ്ക് അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ പാർട്ടി തലത്തിലും നൗഫലിനെതിരെ നടപടിയുണ്ടായി. ഒരു വർഷത്തേക്ക് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. തട്ടിപ്പിനിരയായ വീട്ടമ്മ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികളും പുരോഗമിക്കുകയാണ്.
A bank employee in Malappuram has been suspended after allegedly withdrawing ₹20,000 in widow pension payments using a forged signature. The complaint led to an internal bank investigation, which reportedly identified the employee. The bank took disciplinary action, while the CPI(M) also suspended him from the party for one year. A police complaint has been filed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |