SignIn
Kerala Kaumudi Online
Friday, 31 July 2026 6.39 PM IST

റിമാൻഡ് വിധിക്ക് പിന്നാലെ പോക്സോ പ്രതി ചാടിപ്പോയി,​ സംഭവം നെടുമങ്ങാട് കോടതിയിൽ

-pocso-accused-
പോക്സോ കേസ് പ്രതി നിതിൻ രാജ്

തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നെടുമങ്ങാട് സ്വദേശി നിതിൻ രാജാണ് പൊലീസിനെ കബിളിപ്പിച്ച് രക്ഷപ്പെട്ടത്.

2022ൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയാണ് നിതിൻ രാജ്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ വക്കീലിനൊപ്പം കോടതിയിൽ ഹാജരായ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. റിമാൻഡ് വിധി കേട്ടതിന് പിന്നാലെ നിതിൻ രാജ് കോടതിയിൽ നിന്ന് ചാടിപ്പോയി. നെടുമങ്ങാട് പൊലീസ് നിതിൻ രാജിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പോക്സോ കേസിലെ മറ്റ് രണ്ട് പ്രതികൾ ജയിലിലാണ്. മറ്റൊരാളെ ഇതുവരെ പിടികൂടിയിട്ടില്ല.

English Summary

A POCSO case accused, Nithin Raj, escaped from the Nedumangad POCSO Court in Thiruvananthapuram shortly after being remanded on Friday. Accused of sexually assaulting a minor girl in 2022 after allegedly promising marriage, he fled before being taken into custody. Police have launched a search. Two other accused are in jail, while another remains absconding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMANGAD COURT, POCSO ACCUSED, KERALA CRIME NEWS, REMAND ESCAPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA