
തിരുവനന്തപുരം; നീറ്റ് - പി.ജി പരീക്ഷ സുതാര്യവും കാര്യക്ഷമമായും നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ കേരള ഘടകം ആവശ്യപ്പെട്ടു. പരീക്ഷയിലെ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളും അനിശ്ചിതത്വങ്ങളും പരീക്ഷാർത്ഥികളുടെ ഭാവിയെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിച്ചേക്കാം. ചോദ്യപേപ്പർ തയ്യാറാക്കുന്നതു മുതൽ അച്ചടി, സംഭരണം, ഗതാഗതം, പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കൽ, വിതരണം എന്നിവ വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർശന സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. സ്വതന്ത്രവും കാര്യക്ഷമവുമായ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോനും, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |