SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.39 PM IST

നിവിൻ  പോളി  ചിത്രത്തിന്റെ  ലൊക്കേഷനിൽ അപകടം;   ഷോക്കേറ്റ  ടെക്നീഷ്യൻ മരിച്ചു

vishnu
വിഷ്ണു

കൊച്ചി: നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ അപകടത്തിൽ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. എടയാറിലായിരുന്നു സിനിമയുടെ ലൊക്കേഷൻ. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഷൂട്ടിംഗിലെ ഇടവേള സമയത്ത് വൈദ്യുതി ലൈനുകൾ കണക്ട് ചെയ്യുന്നതിനിടെയാണ് വിഷ്ണുവിനെ ഷോക്കേറ്റത്.

പിന്നാലെ അണിയറ പ്രവർത്തകർ മെയിൻ സ്വിച്ച് ഓഫ് ചെയ്തു. എറണാകുളത്തുള്ള ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. നിവിൻ പോളി അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയെന്നാണ് വിവരം. നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാണ് എടയാറിൽ ആരംഭിച്ചത്. ഇതിനിടെയായിരുന്നു അപകടം.

English Summary

A film technician, Vishnu from Thrissur, died from an electric shock today at the shooting location of a Nivin Pauly film in Edayar, Kochi. The accident occurred this afternoon while Vishnu was connecting electrical lines during a break. Nivin Pauly reportedly visited the hospital. The film, directed by Nashid Famy, had just begun shooting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIVIN PAULY, TECHNICIAN DEATH, ELECTRIC SHOCK, MOVIE LOCATION ACCIDENT, EDAPPALLY MOVIE SHOOTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA