
തിരുവനന്തപുരം: ലാത്തിചാർജ്ജ് ചെയ്ത പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതും അവരുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നതും ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയനും ആഭ്യന്തരമന്ത്രിയായിരുന്നില്ലേ. കോൺഗ്രസുകാരാരും അങ്ങനെ മാർച്ച് നടത്താറില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിനെ എതിർത്ത് സംസാരിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പരാമർശം.
എന്നാൽ, പൊലീസിന് വീഴ്ചയുണ്ടായെന്ന് പിണറായി പറഞ്ഞു. രണ്ടുകൈയും ചേർത്ത് ലാത്തി പിടിച്ചാണ് വിദ്യാർത്ഥികളെ അടിച്ചത്. ലാത്തി എന്നത് ഉലക്കയൊന്നുമല്ലല്ലോ. മർദ്ദിച്ചെന്നാരോപിച്ച് തന്റെ ഗൺമാൻമാരായ അനിൽകുമാറിന്റേയും സന്ദീപിന്റേയും വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തിയിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |