
തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓണാഘോഷം നടത്തുന്ന 21ന് എട്ടാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് പരീക്ഷ നടത്താനുള്ള
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധമുയരുന്നു.
ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കുന്നത് 21നാണ്. മുൻ വർഷങ്ങളിൽ ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസത്തെ പരീക്ഷ ഒഴിവാക്കി അന്ന് ഓണാഘോഷം നടത്താൻ അനുവാദം നൽകിയിരുന്നതാണ്.അന്ന് പരീക്ഷ നടത്തുന്നത്
അദ്ധ്യാപകർക്കും കുട്ടികൾക്കും ഉച്ച വരെ സ്കൂളിലെ ഓണാഘോഷത്തിൽ
പങ്കെടുക്കുന്നതിന് അസൗകര്യം സൃഷ്ടിക്കുന്നുവെന്നാണ് പരാതി.അത്തപ്പൂക്കളവും ഊഞ്ഞാലും ഓണസദ്യയുമക്കം വിപുലമായ ഓണാഘോഷ പരിപാടികളാണ് അന്ന്
രാവിലെ മുതൽ സ്കൂളുകളിൽ നടക്കുന്നത്.
ഓണാവധി കഴിഞ്ഞ് 31 നാണ് സ്‌കൂളുകൾ തുറക്കുന്നത്. സെപ്‌തംബർ 1 നു വീണ്ടും പരീക്ഷയുണ്ട്. 21 ന് തീരുമാനിച്ചിട്ടുള്ള പരീക്ഷ ഓണാവധിക്ക് ശേഷം നടത്താനായി മാറ്റി വയ്ക്കണമെന്ന് അദ്ധ്യാപക സംഘടനകളും ആവശ്യപ്പെടുന്നു.എന്നാൽ അന്ന് രാവിലെ തുടങ്ങുന്ന പരീക്ഷ ഉച്ചയക്ക് മുമ്പ് തീരുമെന്നും,അത് കഴിഞ്ഞ് ഓണാഘോഷത്തിൽ അവർക്കും പങ്കെടുക്കാമെന്നുമുള്ള വിപിത്ര വാദമാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഉന്നയിക്കുന്നത്.9,10 കളാസുകളിൽ 21ന് പരീക്ഷയില്ല.സ്കൂളുകളിലെ ഒരു വിഭാഗം അദ്ധ്യാപകരും,കുട്ടികളും അന്ന് രാവിലെ മുതൽ ഓണാഘോഷ പരിപാടികൾ തുടങ്ങുമ്പോൾ,മറ്റൊരു വിഭാഗം പരീക്ഷാ ഹാളുകളിലായിരിക്കും.ഇത് ആഘോഷത്തിന്റെ പകിട്ടിന് മങ്ങലേൽപ്പിക്കുമെന്നാണ് പൊതുവെ ഉയരുന്ന പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |