SignIn
Kerala Kaumudi Online
Saturday, 15 August 2026 1.39 AM IST

എസ്.എച്ച്.ഒമാരെ തിരിച്ചറിയാൻ ബാഡ്ജ്

b

തിരുവനന്തപുരം: സബ് ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കിയതിലൂടെ ജില്ലകളിൽ 203 ഇൻസ്പെക്ടർമാർ അധികം. ഇവരെ വിവിധ യൂണിറ്റുകളിലേക്ക് പുനർ വിന്യസിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ 20, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ 20, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകളിൽ- 20, ജില്ലാ ക്രൈം ബ്രാഞ്ചുകൾ 20, ജില്ലാ നാർക്കോട്ടിക് സെല്ലുകളിൽ 40 അടക്കമുള്ള യൂണിറ്റുകളിലേക്കാണ് മാറ്റിയത്.

സ്റ്രേഷൻ ചുമതലയുള്ളവരെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിന് എസ്.എച്ച്.ഒമാർക്ക് ഐഡന്റിഫിക്കേഷൻ ബാഡ്ജുകൾ നൽകും. സ്റ്റേഷനുകളിലെ ക്രമസമാധാനം , ക്രൈം , പ്രൊസിക്യൂഷൻ വിഭാഗങ്ങളുടെ തലവന്മാരായി അഡീഷണൽ സബ് ഇൻസ്പെക്ടർമാർ/അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർകോട് വനിതാ പൊലീസ് സ്റ്റേഷനുകളിൽ വനിതാ ഇൻസ്പെക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഇവിടെ വനിതാ സബ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരിക്കും. പ്രൊമോഷൻ അനുപാതം ക്രമീകരിക്കുന്നതിനായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ പാടില്ല. സ്ഥാനക്കയറ്റത്തിനുള്ള അനുപാതത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി മിൻഹാജ് അലം ഇറക്കിയ ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA