പാലക്കാട്: കൂട്ടുകാർക്കൊപ്പം കൊടൈക്കനാലിലേക്ക് ഉല്ലാസയാത്രപോകുന്നതിനിടെ കാണാതായ യുവാവിനെ ഒരു മാസത്തിനിപ്പുറവും കണ്ടെത്താനായില്ല. പാലക്കാട് മണ്ണാർക്കാട് തച്ചംപാറ സ്വദേശിയായ വിഷ്‌ണു(31)നെയാണ് കാണാതായത്.
ജൂൺ 30നാണ് യുവാവിനെ കാണാതായത്. വിഷ്‌ണുവിനെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പരാതിനൽകിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഏറ്റവും ഒടുവിലായി യുവാവിനെ കണ്ടെത്തുന്നതിനായി അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിനെ നിയോഗിച്ചതായാണ് വിവരം.
കുടുംബത്തോടൊപ്പം സുഹൃത്തുക്കളും തെരച്ചിലിനായി കൊടൈക്കനാലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം ഊർജിതമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
A 31-year-old man from Palakkad who went missing during a trip to Kodaikanal with friends on June 30 remains untraced after a month. A five-member police team has reportedly been assigned to the case, while the family alleges the investigation has been slow.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |