തൃശൂർ: ഓണക്കാലത്ത് സദ്യ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് തൃശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷനോ ഉള്ളതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സ്ഥാപനങ്ങളിൽനിന്ന് മാത്രം ഭക്ഷണം വാങ്ങണം. കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും നിയമസാധുതയും ശുചിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സദ്യ തയ്യാറാക്കിയ സമയം, സൂക്ഷിക്കുന്ന താപനില എന്നിവ ചോദിച്ചറിയണം. കഴിക്കുന്നതിന് തൊട്ടുമുമ്പ് ഡെലിവറി ലഭിക്കുന്നവിധം ഓർഡർ ക്രമീകരിക്കണം. മണിക്കൂറുകളോളം അന്തരീക്ഷ താപനിലയിൽ ഭക്ഷണം സൂക്ഷിക്കരുത്. പാക്കിംഗും ലേബലുകളും പരിശോധിക്കണം. വൃത്തിയുള്ളതും ശരിയായി അടച്ചതുമായ പാത്രങ്ങളിലെ ഭക്ഷണം മാത്രമേ സ്വീകരിക്കാവൂ. പൊടി, ഈച്ച, പ്രാണികൾ എന്നിവയിലൂടെയുള്ള മലിനീകരണം ഒഴിവാക്കണം. 'സുരക്ഷിത സദ്യ, സന്തോഷപൂർണ്ണ ഓണം - സുരക്ഷിത സദ്യയിലൂടെ ആരോഗ്യകരമായ ഓണം' എന്നതാണ് വകുപ്പിന്റെ സന്ദേശം.
പ്രത്യേക ശ്രദ്ധ വേണം
Thrissur Food Safety Assistant Commissioner urged Onam Sadya customers to prioritize safety. They must order from licensed, hygienic establishments, inquiring about preparation and storage times. Avoid prolonged room temperature storage. Consumers should inspect packaging, reject food with unusual characteristics, and ensure proper handling. Report any food safety doubts promptly to authorities for a healthy Onam.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |