പറവൂർ: മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ പറവൂരിലെ കൈതാരം നോർത്തിലെ ട്രാൻസ്‌ഫോമറിൽ നിന്ന് ഫ്യൂസ് ഊരിക്കളഞ്ഞ സംഭവത്തിലെ പ്രതി ഒളിവിലാണെന്ന് പൊലീസ്. ഇയാൾ കേരളം വിട്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെ ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൈതാരം സ്വദേശിയാണ് ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് പറയുന്നു. ഇയാൾ ഫ്യൂസ് ഊരുന്നത് സമീപവാസിയായ ഒരു സ്ത്രീ കാണുകയും ചെയ്തിട്ടുണ്ട്.
പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ പൊലീസ് ഇയാളുടെ വീട്ടിൽ എത്തി അന്വേഷിച്ചിരുന്നു. എന്നാൽ പിൻവാതിലിലൂടെ ഇയാൾ കടന്നുകളഞ്ഞു. കഴിഞ്ഞ മാസമാണ് ഫ്യൂസ് ഊരിയത്. കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കെസടുത്ത് അന്വേഷണം ആരംഭിച്ചത്. പറവൂർ സെക്ഷന് കീഴിലെ പെരുമ്പടന്ന എട്ടിയോടത്തെയും ഏഴിക്കര സെക്ഷന് കീഴിലുള്ള ചാക്കാത്തറ, ആവൂട്ടി ഭാഗങ്ങളിലെ ഫ്യൂസുകൾ അജ്ഞാതർ ഊരിക്കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് മണിക്കൂറുകളോളമാണ് വൈദ്യുതി തടസമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |