
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ചെയ്ത സഹകരണ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെന്റീവ് കുടിശിക നൽകാൻ സഹകരണവകുപ്പ് നിർദ്ദേശം. സഹകരണ സംഘങ്ങൾ സ്വന്തം ഫണ്ടിൽ നിന്ന് തുക നൽകണം. സർക്കാരിത് തിരികെ നൽകും. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനും അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും അടിയന്തര നടപടി എടുക്കണമെന്നാണ് ജില്ലാ ജോയിന്റ് രജിസ്ട്രാർമാർക്കുള്ള നിർദ്ദേശം. ഒരാൾക്ക് പരമാവധി 10,000 രൂപ വരെ വിതരണം ചെയ്യാം.
2025 നവംബർ വരെയുള്ള ഇൻസെന്റീവ് തുകയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. തുടർന്നുള്ള മാസങ്ങളിലെ ഇൻസെന്റീവ് തുക സംഘങ്ങളുടെ സ്വന്തം ഫണ്ടിൽ നിന്ന് താത്കാലികമായി നൽകണമെന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ നിർദ്ദേശം. തുകയുടെ കൃത്യമായ കണക്കുകളും രസീതുകളും രേഖകളും സംഘങ്ങൾ സൂക്ഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |