SignIn
Kerala Kaumudi Online
Sunday, 16 August 2026 2.51 AM IST

ലൈഫ് പദ്ധതി: തുക വെട്ടിക്കുറച്ചതിന് എതിരെ പിണറായി 

1

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗുണഭോക്താക്കൾക്കു മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വീടില്ലാത്തവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ നിബന്ധനകൾക്ക് മുന്നിൽ മുട്ടു മടക്കാനുമുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല.കേന്ദ്ര സർക്കാരിന്റെ ബ്രാന്റിംഗ് ഉൾപ്പെടെയുള്ള നിബന്ധനകൾക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ.നിലവിലെ ലൈഫ് പദ്ധതി പ്രകാരം ഒരു വീടിന് അനുവദിക്കുന്ന 4 ലക്ഷം രൂപയിൽ കേന്ദ്ര വിഹിതം ഒന്നര ലക്ഷം രൂപയായിരുന്നു. ബാക്കി രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നൽകിയിരുന്നു. പുതിയ തീരുമാന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു. 1 ലക്ഷം രൂപ, ഗുണഭോക്താവ് കണ്ടെത്തണമെന്നാണ് വ്യവസ്ഥ ചെയ്യുന്നതെന്ന് പിണറായി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA