SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.47 AM IST

10 വർഷത്തിനിടെ പിണറായി നടത്തിയത് 30 വിദേശ യാത്രകൾ

a

തിരുവനന്തപുരം:കഴിഞ്ഞ പത്ത് വർഷം മുഖ്യമന്ത്രിയായിരിക്കെ, പിണറായി വിജയൻ നടത്തിയത് 30 വിദേശ യാത്രകൾ. ഇതിൽ നാലെണ്ണം സ്വകാര്യ യാത്രകളായിരുന്നു. നാല് തവണ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിമാരായിരുന്ന എ.കെ.ബാലൻ ആറ് യാത്രകളും കെ.ടി.ജലിൽ അഞ്ച് യാത്രകളും കടകംപള്ളി സുരേന്ദ്രൻ 13 യാത്രകളും നടത്തിയപ്പോൾ, വി.എസ്.സുനിൽ കുമാറിൻ്റെ ആറ് യാത്രകളും സ്വകാര്യ ആവശ്യത്തിനായിരുന്നു. ഇ.പി.ജയരാജൻ ഏഴ് വിദേശ യാത്രകളാണ് നടത്തിയത്.ഇ.ചന്ദ്രശേഖരൻ, മാത്യൂ ടി. തോമസ് ,തോമസ് ചാണ്ടി എന്നിവർ ഓരോ വിദേശ യാത്രയാണ് നടത്തിയത്. രണ്ടാം പിണറായി സർക്കാരിൽ വി.അബ്ദു റഹിമാന്റെ 13 യാത്രകളിൽ രണ്ടെണ്ണം ചികിത്സാർത്ഥമായിരുന്നു. ജി.ആർ.അനിൽ-8, കെ.എൻ.ബാലഗോപാൽ-5, പി.പ്രസാദ് -11, കെ.രാജൻ -10, എം.ബി.രാജേഷ് -8,മുഹമ്മദ് റിയാസ് -14, റോഷി അഗസ്റ്റിൻ-15, വീണാ ജോർജ് -11, കെബി.ഗണേശ്‌ കുമാർ- 10 എന്നിങ്ങനെ വിദേശ യാത്രകൾ നടത്തി. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ ഓരോ വിദേശ യാത്ര നടത്തി. നിയമസഭയിൽ നാട്ടകം സുരേഷിന്റെ ചോദ്യത്തിനാണ് മുൻ മുഖ്യമന്ത്രിയുടെയും,മുൻ മന്ത്രിമാരുടെയും വിദേശ യാത്രാ വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA