SignIn
Kerala Kaumudi Online
Sunday, 23 August 2026 1.10 AM IST

സി.പി.എമ്മിൽ ഒരാളും കുറുക്കുവഴികളിലൂടെ നേതാവായിട്ടില്ല: പിണറായി വിജയൻ

pinarayi-vijayan

തൃശൂർ: കുറുക്കുവഴികളിലൂടെ ഒരാളും സി.പി.എമ്മിൽ നേതാവായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എ.എൻ.ഷംസീറിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കാലത്തെ പ്രവർത്തനങ്ങളിലൂടെയാണ് ഏതൊരാളും സി.പി.എമ്മിൽ അംഗീകാരമുള്ള നേതാവാകുന്നത്. ഇത്തരത്തിലുള്ള വിലയിരുത്തൽ അവജ്ഞാവഹവും പാർട്ടി തള്ളിക്കളയുന്നതുമാണെന്നും പിണറായി വിജയൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYIVIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA