
കണ്ണൂർ: അർജുൻ ആയങ്കിക്കൊപ്പം ഒളിവിലായിരുന്ന പ്രധാന കൂട്ടാളി അഴീക്കോട് സ്വദേശി പ്രണവിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ശക്തമാക്കി. അഞ്ചിനു എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടപ്പോൾ പ്രണവ് ഒപ്പമുണ്ടായിരുന്നതായി അർജുൻ ആയങ്കി പൊലീസിനു മൊഴി നൽകി. ഇരുവരും ഒന്നിച്ചാണ് തളിപ്പറമ്പിൽ ഒളിവിൽ കഴിഞ്ഞതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ 8ന് ഉച്ചയ്ക്ക് 12 വരെ മാത്രമേ ഇരുവരും ഒരുമിച്ചുണ്ടായിരുന്നുള്ളൂ. അർജുൻ ഉപയോഗിച്ച കാറിൽ തന്നെയാണ് പ്രണവ് മുങ്ങിയതെന്നും വിവരമുണ്ട്.
ഒളിവിലിരിക്കെ അർജുൻ ആയങ്കിയുടെ പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ച ആഭ്യന്തരമന്ത്രിക്കും പൊലീസിനുമെതിരായ വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം അർജുൻ ആയങ്കി ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്.
അർജുന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് അയയ്ച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |