SignIn
Kerala Kaumudi Online
Saturday, 26 September 2026 11.56 AM IST

പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ; സംഗീത നാടക അക്കാഡമി ചെയർമാനായി ജി വേണുഗോപാൽ, പ്രഖ്യാപനം ഉടൻ

READ ENGLISH VERSION
premkumar
പ്രേംകുമാർ, ജി വേണുഗോപാൽ

തിരുവനന്തപുരം: ഇടത് സഹയാത്രികനും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള ചലച്ചിത്ര അക്കാഡമി ചെയ‌ർമാനുമായിരുന്ന പ്രേംകുമാർ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌എഫ്‌ഡിസി) ചെയർമാനാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സർക്കാർ ഉടൻ നടത്തുമെന്നാണ് വിവരം. കൂടാതെ മറ്റ് പ്രധാന ബോർഡുകളുടെ തലപ്പത്തേക്കുള്ളവരെയും തീരുമാനിച്ചിട്ടുണ്ട്.

കോൺഗ്രസ് സഹയാത്രികനും നിർമാതാവുമായ എം രഞ്ജിത്ത് ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാനാകും. സംഗീത നാടക അക്കാഡമി ചെയർമാനായി ഗായകൻ ജി വേണുഗോപാലിനെയാണ് തീരുമാനിച്ചിരിക്കുന്നത്. കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാഡമി ചെയർമാനാകും. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെയും വൈസ് ചെയർപേഴ്‌സണായി നടി പ്രിയങ്ക നായരെയും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

English Summary

Actor and former Kerala Chalachitra Academy chairman Prem Kumar is set to become KSFDC chairman, according to reports. Producer M Ranjith is expected to head the Film Welfare Fund Board, while singer G Venugopal has been chosen for the Sangeetha Nataka Akademi. Kalpetta Narayanan is set to lead the Sahitya Akademi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PREM KUMAR KSFDC CHAIRMAN, KERALA FILM DEVELOPMENT CORPORATION, M RANJITH WELFARE FUND BOARD, G VENUGOPAL SANGEETHA NATAKA AKADEMI, KERALA FILM ACADEMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA