SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.47 AM IST

പി.എസ്.സി പരീക്ഷ: വ്യക്തി വിവരം; ഉത്തരവിന് സ്റ്റേ

1

കൊച്ചി: ആസൂത്രണ ബോർഡിലെ നിയമന പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, വിവരാവാകാശ അപേക്ഷ നൽകിയ ഉദ്യോഗാർത്ഥി ശ്യാം കൃഷ്ണന് നോട്ടീസിനും നിർദ്ദേശിച്ചു. വിവരവാകാശ കമ്മിഷൻ ഉത്തരവിനെതിരെ പി.എസ്.സി.നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഇടക്കാല ഉത്തരവ്. ഹർജി സെപ്തംബർ 10 ന് വീണ്ടും പരിഗണിക്കും.
പരീക്ഷയിൽ ഒന്നും രണ്ടും റാങ്കും കിട്ടിയവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടാണ് മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണൻ വിവരാവകാശ അപേക്ഷ നൽകിയത്. ഇത്തരത്തിൽ മൂന്നാം കക്ഷികളുടെ വ്യക്തിപരമായ വിവരങ്ങൾ നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് പി.എസ്.സി.യുടെ വാദം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുന്നത് വിവരാവകാശ നിയമത്തിന് എതിരാണെന്ന് കമ്മിഷനും ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA