
തിരുവനന്തപുരം: എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയുടെ പുതിയ ഉദാഹരണമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി. സംഘപരിവാർ രാഷ്ട്രീയം കോൺഗ്രസിൽ ഇടം പിടിച്ചുകഴിഞ്ഞതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേരളമൊഴികെ കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്തത് ഇടതുപക്ഷം ശക്തമായതിനാലാണ്. ഗാന്ധിജിയെ മറന്ന് സവർക്കറിൽ അഭയം പ്രാപിക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ ദിശ എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ
സൂചനയാണിതെന്നും റഹീം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |