SignIn
Kerala Kaumudi Online
Friday, 21 August 2026 1.28 AM IST

 'ശുഭയാത്ര സുരക്ഷിത യാത്ര'യുമായി റെയിൽവേ പൊലീസ്

1

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 'ശുഭയാത്ര സുരക്ഷിത യാത്ര" പദ്ധതിയുമായി റെയിൽവേ പൊലീസ്.30 വരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി (ആർ.പിഎഫ് ) ചേർന്ന് റെയിൽവേ പൊലീസ് സംയുക്ത പരിശോധന നടത്തും. മദ്യം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവയുടെ കടത്ത് തടയാൻ അതിർത്തി കടന്നെത്തുന്ന ട്രെയിനിൽ പരിശോധനയുണ്ടാവും. ലേഡീസ് കോച്ചിൽ നിരീക്ഷണം ശക്തമാക്കും. സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കാൻ റെയിൽവേ പൊലീസ് സൂപ്രണ്ട് ബി.കൃഷ്ണകുമാർ നിർദ്ദേശം നൽകി. ലഹരി വേട്ടയ്ക്കായി ഇന്റലിജൻസ്, ഡാൻസാഫ് സംഘത്തെ നിയോഗിക്കും. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയെയും വിന്യസിക്കും. വിവരങ്ങൾ അറിയിക്കാൻ : 9846200100, 9846200150, 9846200180. 139 ( റെയിൽ മദദ് പോർട്ടൽ നമ്പർ), അടിയന്തര സഹായ നമ്പർ: 112.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA