SignIn
Kerala Kaumudi Online
Monday, 06 July 2026 4.15 AM IST

ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത

rain

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും.ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. എറണാകുളം,തൃശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യപിച്ചു.കേരളത്തിൽ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത് മഴ സാദ്ധ്യതകൂട്ടുന്നു.ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്.ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ വടക്കൻജില്ലകളിലെ തീരദേശമേഖലയിൽ ജാഗ്രതപാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA