SignIn
Kerala Kaumudi Online
Monday, 26 October 2026 12.53 AM IST

വാഹനാപകടക്കേസ് പ്രതിക്ക് ജാമ്യം: അതൃപ്തിയറിയിച്ച് ആഭ്യന്തരമന്ത്രി

1

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരന് ജാമ്യം ലഭിച്ച സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. വിഷയത്തിൽ ആവശ്യമായ തുടർനടപടിയെടുക്കാൻ ഡി.ജി.പിക്ക് മന്ത്രി നിർദേശം നൽകി. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA