SignIn
Kerala Kaumudi Online
Thursday, 18 June 2026 1.30 AM IST

ഫയർഫോഴ്സിൽ 1000 ഹോംഗാർഡുമാർ; രമേശ് ചെന്നിത്തല

aa

തിരുവനന്തപുരം: ഫയർഫോഴ്സിൽ 1000 വിമുക്ത ഭടന്മാരെ ഹോംഗാർഡുമാരായി നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുരന്ത നിവാരണം,ട്രാഫിക് നിയന്ത്രണം എന്നിവയ്ക്ക് നിയോഗിക്കും. പൊതുസുരക്ഷയും ദുരന്തങ്ങൾ കൂടുന്നതും പരിഗണിച്ചാണിതെന്ന് ഫയർഫോഴ്സ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താ സമ്മേളനത്തിൽ പറയുകയായിരുന്നു.

ഫയർഫോഴ്സ് സേനയെ ആധുനികവത്കരിക്കും. ഇതിനായി കർമ്മപദ്ധതിയുണ്ടാക്കും. നിലവിൽ 133ഫയർസ്റ്റേഷനുകളുണ്ട്. തീപിടുത്തം നേരിടാൻ സ്‌കൈ ലിഫ്റ്റുകളും സ്‌മോൾ ലിഫ്റ്റുകളും വാങ്ങും. ദുരന്തനിവാരണ ബോധവത്കരണവും പ്രതിരോധ പരിശീലനവും ശക്തമാക്കും. കുട്ടികൾക്കും ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്കും നീന്തൽപരിശീലനം നൽകും. തീപിടുത്ത പ്രദേശങ്ങൾ കണ്ടെത്താൻ സർവേ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാളും ആഭ്യന്തര മന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രനും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA