SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.18 AM IST

വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണം അനുവദിക്കില്ല

a

തൃശൂർ: വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആർ.എസ്.എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തത് ശരിയായില്ലെന്ന് തൃശൂർ പ്രസ് ക്ലബ്ബിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് എം. പത്മകുമാർ പറഞ്ഞത് പത്രത്തിൽ നിന്നു വായിച്ചറിഞ്ഞതാണ്. അതിൽ അന്വേഷണത്തിന്റെ കാര്യമൊന്നും കണ്ടില്ല. പത്മകുമാർ നേരത്തെ പ്രതിയാണ്. നിലവിൽ കേസ് അന്വേഷിക്കുന്ന എസ്‌ഐ.ടി തന്നെ അന്വേഷിക്കും. ഓപ്പറേഷൻ തൂഫാനിൽ പൊലീസിന്റെ നടപടി കൊണ്ടുമാത്രമായില്ല. ലഹരിവിരുദ്ധ പോരാട്ടം വിജയിപ്പിക്കാൻ നാട്ടുകാർ തന്നെ മുന്നോട്ട് വരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA