തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ പറയത്തക്ക അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റവന്യുമന്ത്രി എപി അനിൽകുമാർ. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്നും ദുരിതബാധിതർക്ക് പരാമാവധി സഹായം സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മഴയേയും മണ്ണിടിച്ചിലിനെയും തുടർന്ന് തകർന്ന റോഡുകൾ പുനഃസ്ഥാപിച്ച് ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
'അഞ്ചാം തീയതിവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽവരെ അതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യും'- അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയസമാനമായ സാഹചര്യത്തെ തുടർന്ന് റവന്യൂ വകുപ്പ് കാര്യക്ഷമമാകണമെന്ന ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ ആവശ്യത്തോടും മന്ത്രി പ്രതികരിച്ചു. അബിൻ വർക്കിയുമായി താൻ ഫോണിൽ ബന്ധപ്പെട്ടെന്നും ക്യാമ്പിൽ പ്രഭാത ഭക്ഷണം എത്താൻ വൈകിയതാണ് പ്രശ്നമെന്നും അനിൽകുമാർ പ്രതികരിച്ചു. ക്യാമ്പുകളിൽ ഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Revenue Minister A.P. Anil Kumar said that no major untoward incidents have been reported across the state and that the overall situation remains under control. He assured the public that the government is closely monitoring developments and that all necessary measures are in place to maintain safety and normalcy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |