
ചെന്നൈ: കർണാടകയിലെ ക്ഷേത്രത്തിൽ നിന്ന് രണ്ട് വെങ്കല നന്ദി വിഗ്രഹങ്ങൾ മോഷ്ടിച്ച മലയാളി ഉൾപ്പെടെ മൂന്ന് പേരെ തമിഴ് നാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി റിസ്‌വാൻ (19), തമിഴ് നാട് സ്വദേശികളായ ആനന്ദരാജ് (32), ദേവരാജ് (23) എന്നിവരാണ് പിടിയിലായത്. ബാർഗൂരിലെ വനമേഖലയിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് വനവകുപ്പ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് വെങ്കല നന്ദി വിഗ്രഹങ്ങൾ കണ്ടെടുത്തു. കർണാടകയിലെ ഒരു ശിവക്ഷേത്രത്തിൽ നിന്നാണ് മോഷ്ടിച്ചതെന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച ഈ റോഡ് ജില്ലാ പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |