SignIn
Kerala Kaumudi Online
Tuesday, 04 August 2026 10.11 PM IST

യാത്രക്കാരുമായി പോകുന്നതിനിടെ റോറോ നിയന്ത്രണം വിട്ട് കടലിലേയ്ക്ക് ഒഴുകി: ഒഴിവായത് വൻ ദുരന്തം

roro
റോറോ നിയന്ത്രണംവിട്ട് കടലിലേയ്ക്ക് ഒഴുകുന്നു

കൊച്ചി: കൊച്ചിയിൽ സർവ്വീസിനിടെ റോറോ നിയന്ത്രണംവിട്ട് കടലിലേയ്ക്ക് ഒഴുകി. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടിന്റെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.

ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വൈപ്പിനിൽനിന്ന്‌ ഫോർട്ട്‌ കൊച്ചിയിലേക്ക്‌ യാത്രക്കാരുമായി പോകുന്നതിനിടെയാണ്‌ റോറോയുടെ എഞ്ചിൻ തകരാറിലായത്‌. ഒരു ട്രാവലറും നിരവധി ഇരുചക്രവാഹനങ്ങളും യാത്രക്കാരും റോറോയിൽ ഉണ്ടായിരുന്നു. നിയന്ത്രണംവിട്ട്‌ മുന്നൂറ്‌ മീറ്ററോളം സഞ്ചരിച്ച്‌ അഴിമുഖവും പിന്നിട്ട്‌ കടലിലേക്ക്‌ പ്രവേശിച്ചപ്പോഴാണ്‌ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടത്‌.

തുടർന്ന് റോറോ ബോട്ടിനെ കെട്ടിവലിച്ച് സുരക്ഷിതമായി കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. സമയോചിതമായ ഇടപെടൽ കാരണം വലിയ ദുരന്തമാണ് ഒഴിവായത്. റോറോയിലുണ്ടായിരുന്ന യാത്രക്കാരെയും വാഹനങ്ങളെയും സുരക്ഷിതമായി തിരികെ എത്തിച്ചു. വൈപ്പിൻ തീരത്ത്‌ എത്തിച്ച റോറോ കെഎസ്‌എൻഐസി ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് എഞ്ചിൻ തകരാറിലായതാണെന്ന് കണ്ടെത്തിയത്. തകരാർ പരിഹരിച്ചശേഷം സർവീസ്‌ പുനരാരംഭിക്കാനാകുവെന്നാണ് വിവരം. അതുവരെ ഒരു റോറോയാകും സർവ്വീസ്‌ നടത്തുക.

English Summary

In Kochi, a Ro-Ro ferry carrying passengers and vehicles lost control and drifted into the sea this evening due to an engine malfunction. A timely intervention by a Fishery Marine Enforcement boat prevented a major disaster. The ferry was safely towed ashore, and all occupants are now safe, with repairs expected before service resumes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RORO FERRY, RORO FERRY ACCIDENT, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA