SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.59 AM IST

ഓണം ഹിറ്റാക്കി സപ്ലൈകോ വിറ്റുവരവ് 320 കോടി

supply

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കാഡ് വില്പനയിൽ സപ്ലൈകോ. ഈ മാസം ഒന്നു മുതൽ ഇതുവരെ വിറ്റുവരവ് 320 കോടി. കഴിഞ്ഞ 33 ദിവസത്തിനിടെയുള്ള വിറ്റുവരവ് 392 കോടി. ജില്ലാ ഓണം ഫെയറുകളിൽ ഒരാഴ്ചയ്ക്കിടെ 4.65 കോടിയും തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ 81 ലക്ഷം രൂപയുമാണ് വിറ്റുവരവ്. കഴിഞ്ഞവർഷം ഓണക്കാലത്ത് ആഗസ്റ്റ് ഒന്നു മുതൽ സെപ്തംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടിയായിരുന്നു.

പൊതുവിപണിയിൽ അരിക്ക് ഉൾപ്പെടെ വില കുതിച്ചുയർന്നെങ്കിലും സർക്കാർ പൊതു വിതരണ കേന്ദ്രങ്ങളിലും ഓണച്ചന്തകളിലും ആവശ്യത്തിന് സാധനങ്ങൾ എത്തിക്കാനായി. ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും കിലോയ്ക്ക് 33 രൂപയ്ക്കാണ് മൂന്നിനം അരി ലഭ്യമാക്കിയത്. ഇതിനു പുറമെ 26 രൂപയ്ക്ക് അധികമായി അരിയും ലഭ്യമാക്കി.

പൊതുവിപണയിൽ പഞ്ചസാര വില കിലോഗ്രാമിന് 43ൽ നിന്നും 65- 68 രൂപയിലേക്ക് കുതിച്ചപ്പോൾ സപ്ലൈകോയിൽ സബ്സിഡി വിലയായ 33 രൂപയ്ക്ക് എല്ലാ റേഷൻ കാർ‌ഡുകൾക്കും ലഭ്യമാക്കി.

അധിക അരി അടുത്ത

മാസവും തുടർന്നേക്കും

പൊതുവിപണിയിൽ അരിവില ഉയർന്നു തന്നെ തുടരുന്നതിനാൽ അടുത്തമാസവും റേഷൻ വിഹിതത്തിനു പുറമെ അധികമായി കിലോഗ്രാമിന് 26 രൂപയ്ക്ക് അരി നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. 14,270 ടൺ അരിയാണ് റേഷൻ കടകളിൽ നിന്നും അധികമായി ഇന്നലെ വരെ വിറ്റുപോയത്. 8,692 ടൺ അരി ഈ ഇനത്തിൽ റേഷൻ കടകളിൽ സ്റ്റോക്കുണ്ട്.

''സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും നടക്കുന്നത് റെക്കാ‌ഡ് വ്യാപാരമാണ്. സർക്കാരിന്റെ വിപണി ഇടപെടൽ വിജയിച്ചുവെന്നതിന്റെ തെളിവാണിത്

-അനൂപ് ജേക്കബ്,

ഭക്ഷ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA