SignIn
Kerala Kaumudi Online
Sunday, 09 August 2026 1.34 AM IST

തിരുമുല്ലവാരത്തെ ബലിതർപ്പണം: അനധികൃത നിർമ്മിതികൾ പാടില്ല

കൊച്ചി: കൊല്ലം തിരുമുല്ലവാരം കടൽത്തീരത്തെ ബലിതർപ്പണച്ചടങ്ങിന്റെ സൗകര്യത്തിനായി വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ രൂപരേഖയ്‌ക്ക് വിരുദ്ധമായ ഒരു നിർമ്മിതികളും അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യം ഉറപ്പാക്കാൻ കർക്കടക വാവുബലി ദിനമായ ബുധനാഴ്ച അഡ്വക്കേറ്റ് കമ്മിഷന്റെ മേൽനോട്ടം ഉണ്ടാകണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

ബലിതർപ്പണ ഭൂമി സംരക്ഷണ പരിപാലന ട്രസ്റ്റടക്കം നൽകിയ ഹർജിയിലാണിത്. ഹർജിയിൽ കക്ഷികളല്ലാത്ത ചില സംഘടനകൾ ബലിതർപ്പണ ദിവസം താത്കാലിക ഷെഡുകളടക്കം നിർമ്മിക്കാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA