
ന്യൂഡൽഹി: ആയുർവേദ മേഖലയ്‌ക്ക് സമഗ്ര സംഭാവന നൽകിയ യു.പിക്കാരനായ വൈദ്യ ബാലേന്ദു പ്രകാശ് (67) അന്തരിച്ചു. ഡെറാഡൂണിൽ ഹൃദയാഘാതം കാരണമായിരുന്നു അന്ത്യം. 1999ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. മുൻ രാഷ്ട്രപതി കെ.ആർ.നാരായണനെയും ചികിത്സിച്ചിട്ടുണ്ട്. ക്യാൻസറും പാൻക്രിയാസുമായി ബന്ധപ്പെട്ട അസുഖങ്ങൾ ചികിത്സിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെറാഡൂണിൽ പടാവ് സ്‌പെഷ്യാലിറ്റി ആയുർവേദ സെന്റർ സ്ഥാപിച്ചു. തിരുവനന്തപുരത്തെ ആർ.സി.സിയിലും കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. വൈദ്യ ബാലേന്ദു പ്രകാശിന്റെ നിര്യാണത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |