SignIn
Kerala Kaumudi Online
Thursday, 03 September 2026 2.05 AM IST

നേത്രദാനം പ്രോത്സാഹിപ്പിക്കാൻ നിയമഭേദഗതി പരിഗണനയിൽ: മന്ത്രി കെ. മുരളീധരൻ

murali

തിരുവനന്തപുരം: മരണാനന്തര അവയവദാനവും നേത്രദാനവും സുഗമമാക്കുന്നതിനായി നിയമങ്ങളിലെ കാലാനുസൃതഭേദഗതി സർക്കാരിൻ്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ.

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മോഡൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ഡി.എം.ഒ. ഡോ. സതീഷ് കെ.എൻ, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.അനു , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, കൗൺസിലർ വിനീത് വി. ജി., ജില്ലാ ഓഫ്താൽമിക് സർജൻ ഡോ. അനിതാ ബിനു, ജില്ലാ ഓഫ്താൽമിക് കോഡിനേറ്റർ നിസ എസ്, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പമേല ബി. നന്ദി എന്നിവർ പങ്കെടുത്തു. പേരൂർക്കട ആശുപത്രിയിലെ ഒഫ്താൽമോളജി ജൂനിയർ കൺസൾട്ടന്റ് ഡോ. പ്രമീള ആർ. എസ്. ജില്ലാതല സെമിനാറിന് നേതൃത്വം നൽകി. പേരൂർക്കട കോ-ഓപ്പറേറ്റീവ് നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA