റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും വ്യോമാക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. യാത്രക്കാരെ ഒഴിപ്പിച്ചു. സൗദി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച ഇവിടെയുണ്ടായ ഇരട്ട മിസൈലാക്രമണത്തിൽ പൈലറ്റ് അടക്കം മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. അതേ സമയം, ഇന്നലെ യെമനിൽ സർക്കാർ സേനയുമായി ചേർന്ന് നൂറിലേറെ ഹൂതി കേന്ദ്രങ്ങളിൽ സൗദി യുദ്ധവിമാനങ്ങൾ ബോംബിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |