അമ്പലപ്പുഴ: മന്ത്രി കെ.മുരളീധരൻ പങ്കെടുത്ത ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ ശിലാസ്ഥാപന ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പിയും സ്ഥലം എം.എൽ.എ ജി.സുധാകരനും പങ്കെടുത്തില്ല. രണ്ടുപേരുടേയും ഫോട്ടോ നോട്ടീസിലുണ്ടായിരുന്നു. ആരോഗ്യമന്ത്രി നേരിട്ടു വിളിക്കാത്തതിനാലാണ് ഇവർ വിട്ടുനിന്നതെന്ന് അഭ്യൂഹം പരന്നിരുന്നു. രണ്ടു ദിവസം കൊണ്ടാണ് പരിപാടി തീരുമാനിച്ചത്. ജി.സുധാകരൻ തന്നെ വിളിച്ചിരുന്നെന്നും മറ്റൊരു പരിപാടിയുള്ളതിനാൽ എത്താനാവില്ലെന്ന് അറിയിച്ചിരുന്നെന്നും കെ.മുരളീധരൻ പ്രസംഗത്തിൽ പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.ലിജു പങ്കെടുക്കാത്തതും ചർച്ചയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |