തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരളം" എന്നാക്കിയെങ്കിലും നിയമസഭയുടെ ഔദ്യോഗിക അറിയിപ്പുകളിൽ വന്നിട്ടില്ലെന്ന് മുൻ മന്ത്രി ജി.ആർ. അനിലിന്റെ ക്രമപ്രശ്നം. എന്നാൽ അങ്ങനെ ഉപയോഗിച്ചാലുള്ള വ്യാകരണ പിശകുകൾ ചൂണ്ടിക്കാട്ടി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രമപ്രശ്നം തള്ളി. നിയമസഭാ സെക്രട്ടേറിയറ്റിനെ സംബന്ധിച്ച കാര്യങ്ങൾ ക്രമപ്രശ്നമായി ഉന്നയിക്കാൻ അനുവാദിക്കാറില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഭാഷാവിദഗ്ദ്ധരുടെ അഭിപ്രായവും കൂടി ആരാഞ്ഞാണ് 'കേരളനിയമസഭ" എന്ന പേര് കടലാസുകളിൽ രേഖപ്പെടുത്തിയതെന്നും സ്‌പീക്കർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |