തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക യാത്രാ ചെലവുകൾ സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സൗജന്യ വിമാനം നൽകാൻ അഭ്യുദയകാംക്ഷികൾ തയ്യാറാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന കെ. രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരുടെ ചോദ്യത്തിന് 'ഇല്ല" എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ഔദ്യോഗിക യാത്രാ ചെലവുകൾ സ്‌പോൺസർ ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി വയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനും 'ഇല്ല" എന്നായിരുന്നു മറുപടി.
കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കും
കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കാനുമുള്ള ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ എൻജിനിയറിംഗ് സെല്ലിന്റെ പ്രവർത്തനം തുടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. പൊതുഭരണ സംവിധാനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. എം.ആർ. ബൈജുവിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പി.എസ്.സി പരീക്ഷകൾ, മൂല്യനിർണയം, അഭിമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണെന്നും പി.കെ. നവാസ്, ഫാത്തിമ തഹിലിയ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |