
തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നിലനിൽക്കെ എ.ഡി.ജി.പി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി ആഭ്യന്തര വകുപ്പ്. ഡി.ജി.പി റാങ്കിലുള്ള ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എ.ഡി.ജി.പിക്കാണ് പ്രമോഷൻ ലഭിക്കുക. അടുത്ത മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലായതാണ് ഡി.ജി.പി സ്ഥാനത്തേക്ക് എസ്. ശ്രീജിത്തിനെ തിരഞ്ഞെടുക്കാൻ കാരണമായത്. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ സസ്പെൻഷനിലായതും ശ്രീജിത്തിനെ തുണച്ചു. സ്ഥാനക്കയറ്റം ലഭിച്ചതോടെ ശ്രീജിത്ത് ജയിൽ ഡി.ജി.പിയായി മാറും.
യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. അജിത്കുമാർ സസ്‌പെൻഷനിലായ ഒഴിവിലാണ് യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയാക്കിയത്. ബൽറാം കുമാർ ഉപാദ്ധ്യായ. ഫയർഫോഴ്‌സ് മേധാവിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |