SignIn
Kerala Kaumudi Online
Friday, 31 July 2026 1.37 AM IST

സംസ്ഥാനത്ത് ഡിജിറ്രൽ റീസർവേ നിറുത്തിവയ്ക്കുന്നു

READ ENGLISH VERSION
digital-resurvey

തിരുവനന്തപുരം: റവന്യു വകുപ്പ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ ഫണ്ടിന്റെ അപര്യാപ്തത കാരണം താത്കാലികമായി നിറുത്തിവയ്ക്കുന്നു. ആവശ്യം വേണ്ട കരാർ ജീവനക്കാരെയും വാടകവാഹനങ്ങളെയും നിലനിറുത്തി ബാക്കിയുള്ളവയുടെ പ്രവർത്തനം ആഗസ്റ്റ് ഒന്നുമുതൽ നിറുത്തിവയ്ക്കാനാണ് സർവേ ഡയറക്ടറുടെ ഉത്തരവ്. 228 വില്ലേജുകളിലാണ് നിലവിൽ റീസർവേ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഡിജിറ്റൽ റീസർവേക്കുവേണ്ടി നിയമിച്ച 3500 ഓളം താത്കാലിക ജീവനക്കാർക്ക് നാലു മാസത്തെ ശമ്പളം കുടിശ്ശികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL RESURVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ