
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. 18ന് ഉഷഃപൂജയ്ക്കു ശേഷം ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിന് നറുക്കെടുപ്പ് നടക്കും. വൃശ്ചികം ഒന്നുമുതൽ ഒരു വർഷമാണ് ചുമതല. പന്തളം കൊട്ടാരത്തിൽ നിന്ന് നിശ്ചയിയ്ക്കുന്ന കുട്ടികളാണ് ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി നറുക്കെടുക്കുന്നത്. തുലാമാസ പൂജകൾക്കുശേഷം ചിത്തിര ആട്ടത്തിരുനാളിന് നവംബർ 6ന് നടതുറക്കും. 7നാണ് ചിത്തിര ആട്ടത്തിരുനാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |