SignIn
Kerala Kaumudi Online
Wednesday, 01 July 2026 10.24 PM IST

ശബരിമലയിൽ എങ്ങനെ തൊഴണമെന്നു പോലും പറയുന്നത് കോടതിയെന്ന് മന്ത്രി കെ മുരളീധരൻ

READ ENGLISH VERSION
k-muraleedharan-
മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. Image Credit : Facebook

തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിൽ എങ്ങനെ തൊഴണം എന്ന നിർദ്ദേശം പോലും പറയുന്നത് ഹൈക്കോടതിയെന്ന് മന്ത്രി കെ. മുരളീധരൻ. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികളെ സംബന്ധിച്ച വി. മുരളീധരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോടതിയോട് ബഹുമാനം ഉള്ളതുകൊണ്ട് ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശബരിമലയുടെ കാര്യത്തിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ പലപ്പോഴും സർക്കാർ,​ ദേവസ്വം തീരുമാനങ്ങൾക്ക് എതിരായിട്ടാണ് വരുന്നത്. ദേവസ്വം ബോർഡും സർക്കാരും അല്ല ഇപ്പോൾ ശബരിമലയുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത്. എല്ലാം കോടതി മുഖാന്തരമാണ്,​ അതാണിപ്പോൾ സ്ഥിതിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി മറുപടി നൽകി.

ദേവസ്വം ബോർഡുകൾ ഏകീകരിക്കണമെന്ന നിർദ്ദേശങ്ങളിൽ വിശദമായ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂരിൽ പാർക്കിംഗിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഒമ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ദേവസ്വം നിയമനങ്ങൾക്ക് പ്രായപരിധി ഉയർത്തുന്നത് ചർച്ച ചെയ്യേണ്ടതുണ്ടെന്നും കെ.യു. ജനീഷ് കുമാർ,​ വി.ജോയി,​ കാരായി രാജൻ,​ പി.പി. സുമോദ്,​ വി. മുരളീധരൻ ,​ സി.വി. ശാന്തകുമാർ,​ വിഷ്ണുമോഹൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA, K MURALEEDHARAN, KERALA HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA