
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂൾ വാഹനം വാങ്ങുന്നതിനുള്ള കാലാവധി അടുത്ത വർഷം മാർച്ച് 31വരെ നീട്ടി. അതേ മണ്ഡലത്തിൽ നിന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച എം.എൽ.എമാർക്കാണ് ഇളവ്. എന്നാൽ, നേരത്തെ നിശ്ചയിച്ച സ്കൂൾ, തുക, വാഹനം എന്നിവയിൽ മാറ്റം വരുത്താനാകില്ല. പുതിയ എം.എൽ.എമാരാണെങ്കിൽ അവർക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം ഇതിനായി ഫണ്ട് അനുവദിച്ചാൽ മതി. നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരുന്ന സമയത്ത് ഇത് നടപ്പാക്കാൻ കഴിയാതിരുന്നതിനാലാണ് കാലാവധി നീട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |