
ശിവഗിരി: കാലവർഷക്കെടുതിയിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ട കുട്ടനാട്,കുമരകം മേഖലകളിൽ ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീർത്ഥ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ഗുരുധർമ്മ പ്രചരണസഭയുടെ ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളും കുട്ടനാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളും വിതരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |