
ശിവഗിരി: ചതയദിനം മുതൽ സമാധിദിനം വരെ നീളുന്ന അഖണ്ഡ ജപയജ്ഞത്തിനു ശിവഗിരിയിൽ തുടക്കമായി. വൈദീകമഠത്തോട് ചേർന്നാണ് ജപയജ്ഞം നടക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ 50-ാം സമാധിയോടനുബന്ധിച്ച് 1977ലാണ് ജപയജ്ഞത്തിന് തുടക്കം കുറിച്ചത്.
അഷ്ടാക്ഷരി അഖണ്ഡ നാമജപത്തിലൂടെ ഭക്തജനങ്ങൾക്ക് ആത്മീയമായ അനുഗ്രഹവും ദൈവികമായ പുണ്യവും ഐശ്വര്യവും അഭിവൃദ്ധിയും കൈവരിക്കാനാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. പ്രഭാതത്തിലെ നാമജപത്തിൽ ഭക്തർക്ക് പങ്കെടുക്കാം. ഭക്തജനങ്ങൾക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജപയജ്ഞത്തിൽ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |