
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 28 യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
ഇന്ന് മുതൽ ആഗസ്റ്റ് 4 വരെ വരെ ഓൺലൈനായി www.sgou.ac.in എന്ന പോർട്ടലിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. പ്രവേശനത്തിന് പ്രായപരിധിയും മാർക്ക് മാനദണ്ഡവുമില്ല. അഞ്ചു റീജണൽ സെന്ററുകളുടെ പരിധിയിലായി കേരളത്തിൽ ഉടനീളം പഠിതാക്കളുടെ സൗകര്യാർത്ഥം 51 പഠനകേന്ദ്രങ്ങൾ ഉണ്ട്. അഡ്മിഷന് ടി.സി നിർബന്ധമല്ല. പ്ലസ് ടു, പ്രീ ഡിഗ്രി അല്ലെങ്കിൽ പത്താം ക്ലാസിന് ശേഷം ഗവൺമെന്റ്, എ.ഐ.സി.ടി.ഇ അംഗീകൃത യോഗ്യത, അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഡിഗ്രി ഏതു വിഷയത്തിൽ ആണെങ്കിലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാം. യു.ജി.സി നിർദ്ദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും എ.ബി.സി ഐ.ഡിയും ഡി.ഇ.ബി ഐ.ഡിയും എടുത്തിരിക്കണം. വിശദ വിവരങ്ങൾക്ക്: 9188909901, 9188909902, സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിന്: 9188909903.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |