SignIn
Kerala Kaumudi Online
Thursday, 17 September 2026 3.53 PM IST

ട്രെയിനിൽ പാമ്പ്, യാത്രക്കാരൻ വടികൊണ്ട് കുത്തിപ്പിടിച്ചപ്പോൾ കൊല്ലരുതെന്ന് പറഞ്ഞ് സഹയാത്രികർ ബഹളംവച്ചു; പിടിവിട്ടതോടെ പാമ്പ് ഇഴഞ്ഞുനീങ്ങി

train

കോഴിക്കോട്: തിരുവനന്തപുരം - നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ട് യാത്രക്കാർ പരിഭ്രാന്തരായി. ഇന്നലെ രാത്രിയാണ് സംഭവം. ട്രെയിൻ തിരൂരെത്തിയപ്പോൾ എസ് 5 സ്ലീപ്പർ കോച്ചിലെ ബർത്തുകൾക്കിടയിൽ, യാത്രക്കാരിലൊരാളാണ് പാമ്പിനെ കണ്ടത്. തുടർന്ന് മറ്റ് യാത്രക്കാർക്ക് കാണിച്ചുകൊടുത്തു.

യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് ചിലർ ബഹളംവച്ചതോടെ പിടിവിട്ടു. പാമ്പ് കംപാർട്ട്‌മെന്റിലൂടെ ഇഴഞ്ഞുനീങ്ങി. ഉടൻ ടിക്കറ്റ് ഇൻസ്‌പെക്ടർ റെയിൽവേ കൺട്രോൾ ബോർഡിൽ വിവരമറിയിച്ചു. എന്നാൽ കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്.

പത്ത് മണിയോടെയാണ് ട്രെയിൻ കോഴിക്കോടെത്തിയത്. തുടർന്ന് അധികൃതർ യാത്രക്കാരെ പുറത്തിറക്കി മുക്കാൽ മണിക്കൂറോളം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA