SignIn
Kerala Kaumudi Online
Saturday, 27 June 2026 1.47 AM IST

എസ്.എൻ.ഡി.പി യോഗം നേതൃക്യാമ്പിന് ബംഗളൂരുവിൽ ഉജ്ജ്വല തുടക്കം

vella

ബംഗളൂരു: എസ്.എൻ.ഡി.പി യോഗം നേതൃക്യാമ്പിന് ബംഗളൂരുവിൽ ആവേശോജ്ജ്വല തുടക്കം. കേരളത്തിനകത്തും പുറത്തുമുള്ള യോഗം കൗൺസിൽ അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വിവിധ യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ തുടങ്ങി 700 പേരാണ് ബംഗളൂരു ഫോർച്യൂൺ ഹോട്ടലിൽ നടക്കുന്ന ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇന്നലെ വൈകിട്ട് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

സംഘടനയുടെ ഭാവിപ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, സാമൂഹികമുന്നേറ്റം ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടക്കും. പ്രധാനപ്പെട്ട തീരുമാനങ്ങളും കൈക്കൊള്ളും.

ബി.ബി.ഗോപകുമാറിനെ ആദരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എയെ ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. നേതൃയോഗത്തിലെ പ്രതിനിധി കൂടിയാണ് ഗോപകുമാർ.

മ​തം​ ​പ​റ​ഞ്ഞ​വ​ർ​ ​മ​ന്ത്രി​മാ​രാ​യി;
മ​തേ​ത​ര​ത്വം​ ​പ​റ​ഞ്ഞ​വർ
പു​റ​ത്തും​:​ ​വെ​ള്ളാ​പ്പ​ള്ളി

ബം​ഗ​ളൂ​രു​:​ ​മ​തം​ ​പ​റ​യു​ന്ന​വ​ർ​ ​മ​ന്ത്രി​മാ​രാ​വു​ക​യും,​ ​മ​തേ​ത​ര​ത്വം​ ​പ​റ​യു​ന്ന​വ​ർ​ ​വ​ർ​ഗീ​യ​വാ​ദി​ക​ളാ​വു​ക​യും​ ​ചെ​യ്യു​ന്ന​ ​സാ​മൂ​ഹ്യ​ ​സാ​ഹ​ച​ര്യ​മാ​ണ് ​കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​യോ​ഗം​ ​നേ​തൃ​യോ​ഗം​ ​ബം​ഗ​ളൂ​രു​വി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ചി​ല​ർ​ ​മ​തം​ ​പ​റ​ഞ്ഞാ​ൽ​ ​മ​തേ​ത​ര​ത്വ​വും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പ​റ​ഞ്ഞാ​ൽ​ ​വ​ർ​ഗീ​യ​വു​മാ​കു​ന്ന​ ​ഇ​ര​ട്ട​ത്താ​പ്പ് ​അം​ഗീ​ക​രി​ക്കു​ന്ന​ ​പ്ര​ശ്ന​മി​ല്ല.​ ​ആ​രു​ടെ​യും​ ​അ​വ​കാ​ശം​ ​ക​വ​ർ​ന്നെ​ടു​ക്കാ​ൻ​ ​വ​ന്ന​വ​ര​ല്ല​ ​ന​മ്മ​ൾ.​ ​ഭ​ര​ണ​ഘ​ട​ന​യും​ ​നി​യ​മ​വും​ ​ഉ​റ​പ്പു​ ​ന​ൽ​കു​ന്ന​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ചോ​ദി​ക്കു​ന്ന​ത് ​വ​ർ​ഗീ​യ​ത​യാ​ണെ​ങ്കി​ൽ​ ​അ​തി​നി​യും​ ​തു​ട​രും.
യോ​ഗ​വും​ ​താ​നും​ ​രാ​വും​ ​പ​ക​ലും​ ​വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​ത് ​യോ​ഗം​ ​അ​വ​ഗ​ണി​ക്കാ​നാ​കാ​ത്ത​ ​ശ​ക്തി​യാ​യ​തി​നാ​ലാ​ണ്.​ ​ഒ​രു​ ​കാ​ല​ത്ത് ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ​മി​ണ്ടാ​ൻ​ ​പോ​ലും​ ​ആ​ർ​ക്കും​ ​സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​രാ​ഷ്ട്രീ​യ​ ​ലാ​ഭ​ത്തി​നും​ ​സാ​മ്പ​ത്തി​ക​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​യാ​ണ് ​ചി​ല​ർ​ ​യോ​ഗ​ത്തെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​യോ​ഗം​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ആ​ത്മാ​ഭി​മാ​ന​ത്തി​ന്റെ​ ​പോ​രാ​ട്ട​ ​പ്ര​സ്ഥാ​ന​മാ​ണ്.​ 4.5​ ​കോ​ടി​യു​ടെ​ ​ആ​സ്തി​യി​ൽ​ ​നി​ന്ന് 339​ ​കോ​ടി​യു​ടെ​ ​ആ​സ്തി​യി​ലേ​ക്ക് ​യോ​ഗം​ ​വ​ള​ർ​ന്ന​ത് ​മു​പ്പ​ത് ​വ​ർ​ഷ​ത്തെ​ ​കൂ​ട്ടാ​യ​ ​പ​രി​ശ്ര​മ​ത്തി​ന്റെ​ ​ഫ​ല​മാ​യാ​ണ്.​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വി​യ​ർ​പ്പി​ന്റെ​ ​വി​ല​യാ​ണി​ത്.​ ​ഈ​ ​വ​ള​ർ​ച്ച​ ​ക​ണ്ടാ​ണ് ​ചി​ല​ർ​ ​അ​സ്വ​സ്ഥ​രാ​കു​ന്ന​ത്.
യോ​ഗം​ ​അ​ന​വ​ധി​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​അ​തി​ജീ​വി​ച്ചാ​ണ് ​മു​ന്നേ​റി​യ​ത്.​ ​ആ​ർ.​ ​ശ​ങ്ക​റി​നു
ശേ​ഷം​ ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ൽ​ ​യോ​ഗ​ത്തി​നും,​ ​മ​റ്റു​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​എ​ന്തൊ​ക്കെ​ ​ല​ഭി​ച്ചെ​ന്ന് ​ക​മ്മി​ഷ​നെ​ ​നി​യോ​ഗി​ച്ച് ​അ​ന്വേ​ഷി​ക്ക​ണം.​ ​വ​സ്തു​ത​ക​ൾ​ ​പു​റ​ത്തു​ ​വ​രു​മ്പോ​ൾ​ ​ആ​രാ​ണ് ​അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തെ​ന്നും​ ​ആ​രാ​ണ് ​നേ​ടി​യ​തെ​ന്നും​ ​മ​ന​സി​ലാ​കും.​താൻ
ജീ​വി​ക്കു​ന്ന​തി​ന്റെ​യും,​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്റെ​യും​ ​ഊ​ർ​ജം​ ​ഈ​ ​സം​ഘ​ട​ന​യും​ ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.​സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ​ ​സൗ​ഹാ​ർ​ദ്ദ​ത്തോ​ടെ​ ​ഇ​ട​പെ​ട​ണം.​നേ​തൃ​ത്വം​ ​പ​ദ​വി​ ​മാ​ത്ര​മ​ല്ല,​ ​ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്.​ ​യൂ​ണി​യ​നു​ക​ളും​ ​ശാ​ഖ​ക​ളും​ ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​ക​ണം.​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​ഇ​റ​ങ്ങി​ച്ചെ​ല്ലാ​ത്ത​ ​നേ​തൃ​ത്വം​ ​സം​ഘ​ട​ന​യ്ക്ക് ​ക​രു​ത്താ​കി​ല്ലെ​ന്നും​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.

സം​വ​ര​ണം
അ​ട്ടി​മ​റി​ക്കാൻ
ശ്ര​മം​:​ ​ ​തു​ഷാർ

ബം​ഗ​ളൂ​രു​:​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ ​ന​ൽ​കു​ന്ന​ ​ജാ​തി​സം​വ​ര​ണം​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.​ ​നേ​തൃ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​കൊ​ണ്ടു​വ​ന്ന​ത് ​സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ല.​ ​ആ​ർ.​ ​ശ​ങ്ക​റി​ന്റെ​ ​ഭ​ര​ണ​ ​കാ​ല​ത്തി​നു​ ​ശേ​ഷം​ ​ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തി​ന് ​അ​ർ​ഹ​മാ​യ​ ​വി​ദ്യാ​ല​യ​ങ്ങ​ളൊ​ന്നും​ ​ല​ഭി​ച്ചി​ല്ല.​ ​ന്യൂ​ന​പ​ക്ഷ​ ​മ​ന്ത്രി​മാ​ർ​ ​സ്വ​സ​മു​ദാ​യ​ത്തി​ന് ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വാ​രി​ക്കോ​രി​ ​കൊ​ടു​ത്തു.​ ​ജാ​തി​യു​ടെ​ ​പേ​രി​ൽ​ത്ത​ന്നെ​യാ​ണ് ​സ്വ​ന്തം​ ​പാ​ർ​ട്ടി​ക്കാ​ർ​ ​ശ​ങ്ക​റെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​ത്.​ ​പു​തി​യ​ ​പ്രീ​ണ​ന​ ​രാ​ഷ്ട്രീ​യ​ ​വ്യ​വ​സ്ഥ​യി​ൽ​ ​മാ​റ്റം​ ​വേ​ണം.​ ​യോ​ഗം​ ​നേ​താ​ക്ക​ൾ​ ​ജാ​തി​ ​പ​റ​യു​ന്ന​ത് ​സാ​മൂ​ഹ്യ​ ​നീ​തി​ക്ക് ​വേ​ണ്ടി​യാ​ണ്.​ ​ജാ​തി​ ​ചി​ന്ത​ ​ഏ​റ്റ​വും​ ​വ​ർ​ദ്ധി​ച്ചു​നി​ൽ​ക്കു​ന്ന​ ​കാ​ല​ഘ​ട്ട​മാ​ണി​ത്,​ ​ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​ഈ​ഴ​വ​ർ​ ​ഒ​ന്നാ​ക​ണം.​ ​ജ​നി​ച്ച​മ​ ​ണ്ണി​ൽ​ ​രാ​ഷ്ട്രീ​യ,​ ​വി​ദ്യാ​ഭ്യാ​സ,​ ​സാ​മ്പ​ത്തി​ക,​ ​തൊ​ഴി​ൽ​ ​നീ​തി​ക്കു​ ​വേ​ണ്ടി​ ​ഇ​ന്നും​ ​ന​മ്മ​ൾ​ ​പോ​രാ​ടു​ക​യാ​ണ്.​ ​അ​ധി​കാ​രം​ ​കെ​പ്പി​ടി​യി​ലൊ​തു​ക്കി​യ​വ​ർ​ ​സ്വ​ന്തം​ ​ജാ​തി,​ ​മ​ത​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​സം​ര​ക്ഷി​ച്ച​തെ​ന്നും​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള​ളി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA