SignIn
Kerala Kaumudi Online
Thursday, 11 June 2026 11.49 PM IST

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം,​ 65കാരിയെ വീട്ടിൽ കയറി കടിച്ചു

stray-dog-attack-

തിരുവനന്തുപുരം ​:​ ​ക​ര​വാ​രം​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ര​വ​ധി​പ്പേ​ർ​ക്ക് ​ തെരുവ് നായയുടെ ​ ​ക​ടി​യേ​റ്റു.​ ​വ​ഞ്ചി​യൂ​ർ​ ​ക​ട്ട​പ്പ​റ​മ്പ് ​കു​ന്നി​ൽ​ ​വീ​ട്ടി​ൽ​ ​ഗി​രി​ജ​യ്ക്കും​ ​(65​)​ ​മ​റ്റ് ​മൂ​ന്നു​പേ​ർ​ക്കു​മാ​ണ് ​ക​ടി​യേ​റ്റ​ത്.​ ​ഗി​രി​ജ​യു​ടെ​ ​മു​ഖ​ത്തി​നാ​ണ് ​ക​ടി​യേ​റ്റ​ത്.​ ​വ്യാ​ഴാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് 1​ഓ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.


പ​നി​യെ​ ​തു​ട​ർ​ന്ന് ​ഗി​രി​ജ​ ​വീ​ട്ടി​ൽ​ ​കി​ട​ന്ന് ​ഉ​റ​ങ്ങു​മ്പോ​ൾ,​ ​ന​യ​ ​അ​ക​ത്തു​ക​യ​റി​ ​ക​ടി​ക്കു​ക​യാ​യി​രു​ന്നു.​വീ​ടി​ന്റെ​ ​വാ​തി​ൽ​ ​തു​റ​ന്ന് ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​നെ​റ്റി​ത്ത​ട​ത്തി​ലും,​ത​ട​യാ​ൻ​ ​ശ്ര​മി​ക്ക​വേ​ ​കൈ​വി​ര​ലി​ലു​മാ​ണ് ​ക​ടി​യേ​റ്റ​ത്‌.​വാ​ർ​ഡ് ​മെ​മ്പ​ർ​ ​എം.​എ.​ക​രീ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആം​ബു​ല​ൻ​സ് ​വ​രു​ത്തി​ ​ഇ​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു. ക​ടി​യേ​റ്റ​ ​മ​റ്റു​ ​മൂ​ന്നു​പേ​ർ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​തേ​ടി.​ ​ര​ണ്ടു​ദി​വ​സ​മാ​യി​ ​പ്ര​ദേ​ശ​ത്ത് ​അ​ല​ഞ്ഞു​ ​ന​ട​ക്കു​ന്ന​ ​ന​യ​യെ​ ​പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. തെരുവ് നായയ്ക്ക് പേ വ്ഷബാധയുള്ളതായി സംശയമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: STARY DOG ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA