SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

അറബിക്കടലിൽ ഇന്ത്യ മൂന്നാം നാവിക താവളമൊരുക്കും

ന്യൂഡൽഹി: അറബിക്കടലിലെ ചൈനീസ് നാവിക നീക്കങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാൻ ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ പുതിയ നാവിക സേനാ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി ഇന്ത്യ. കവരത്തിയിലെയും മിനിക്കോയിയിലെയും നാവിക കേന്ദ്രങ്ങൾക്കു പുറമെയാണ് ലക്ഷദ്വീപിലെ ഇന്ത്യയുടെ മൂന്നാമത്തെ നാവിക സേനാ സാന്നിദ്ധ്യമൊരുങ്ങുന്നത്.

2025 ജൂലായിൽ ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2026 ഏപ്രിലിലെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിജ്ഞാപനത്തിൽ ബിത്രയിലെ മുഴുവൻ ഭൂമിയും പ്രതിരോധ, തന്ത്രപ്രധാന ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നതായുള്ള അറിയിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ജനവാസ ദ്വീപായ ബിത്രയ്ക്ക് 0.105 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. വടക്കൻ ലക്ഷദ്വീപിൽ കവരത്തിക്കും അഗത്തിക്കും ഇടയിലെ നിരീക്ഷണ വിടവ് നികത്താൻ ബിത്രയിലെ നാവിക സാന്നിധ്യം സഹായിക്കും. അറബിക്കടലിലെ കപ്പൽപ്പാതകളിൽ നിരീക്ഷണം ശക്തമാക്കാനും കടൽക്കൊള്ളയും ലഹരിക്കടത്തും തടയാനും ഇത് സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA