തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനും ആരംഭിച്ച 24×7 പ്രതീക്ഷാ സെന്റർ പദ്ധതി പുനലൂരിൽ വിജയകരം. സ്‌പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയതിലൂടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള റഫറൽ കേസുകൾ 30 ശതമാനം കുറഞ്ഞു. എൻ.എച്ച്.എം സഹായത്തോടെ മൂന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയും രണ്ട് വീതം ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവരെയും ഒരു പീഡിയാട്രീഷ്യനെയും അധികമായി നിയമിച്ചിട്ടുണ്ട്. മൂന്ന് സർജൻമാരെ കൂടി ഉടൻ നിയമിക്കും. താലൂക്കാശുപത്രിയിലെ പ്രസവങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായി. പദ്ധതി നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കും. പാലക്കാട് , മലപ്പുറം , കോഴിക്കോട് , എറണാകുളം ജില്ലാ ആശുപത്രികളിലാണ് ഒക്ടോബർ അവസാനത്തോടെ 24×7 പ്രതീക്ഷാ സെന്ററുകൾ ആരംഭിക്കുന്നത്. ഡിസംബർ വരെ പദ്ധതി വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാന തലത്തിൽ നടപ്പാക്കുകയെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |